ന്യൂഡല്‍ഹി: വേള്‍ഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യയുടെ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍. ലോകമെമ്പാടുമുള്ള കായിക പ്രേമികളില്‍ 20 ദിവസം നടന്ന വോട്ടെടുപ്പില്‍ 705, 610 പേര്‍ പങ്കെടുത്തിരുന്നു. ഇതില്‍ 99,477 വോട്ടുകളാണ് റാണിയ്ക്ക് ലഭിച്ചത്.
മാത്രമല്ല ആദ്യമായാണ് ഹോക്കി താരത്തിന് വേള്‍ഡ് ഗെയിംസ് അത്‌ലറ്റിക് ഓഫ് ദി ഇയര്‍ പുരസ്‌കാരം ലഭിക്കുന്നത്.
കഴിഞ്ഞവര്‍ഷം ഇന്ത്യ എഫ്‌ഐഎച്ച് സീരീസ് ഫൈനല്‍സ് വിജയിച്ചപ്പോള്‍ പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്റ് റാണി ആയിരുന്നു. റാണിയുടെ നേതൃത്വത്തില്‍ ടീം ഒളിമ്പിക്സിന് യോഗ്യത നേടുകയും ചെയ്തിരുന്നു.
ഹോക്കി ആരാധകര്‍ക്കും രാജ്യത്തിനും ഇന്ത്യന്‍ ടീമിനുമായി പുരസ്‌കാരം സമര്‍പ്പിക്കുകയാണെന്ന് റാണി പറഞ്ഞു.
യുക്രൈനിന്റെ കരാട്ടെ താരം സ്റ്റാനിസ്ലേവ് ഹൗറുണ (92,000 വോട്ട്) രണ്ടാം സ്ഥാനം നേടി. കനേഡിയന്‍ പവര്‍ലിഫ്റ്റിംഗ് താരം റഹിയ സ്റ്റിന്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി.