മെല്‍ബണ്‍: ഓസ്ട്രേലിയന്‍ പര്യടനത്തിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യന്‍ ഹോക്കി ടീമിനു ജയം.
രണ്ടു മല്‍സര പരമ്പരയിലെ ആദ്യ കളിയില്‍ ഇന്ത്യ ആതിഥേയരെ 3-2നു തോല്പിച്ചു. യുവതാരം അഫാന് യൂസുഫ് രണ്ടു ഗോള്‍ നേടി.
44ാം മിനിറ്റില്‍ പെനല്‍റ്റി കോര്‍ണറിലൂടെ വി.ആര്.രഘുനാഥാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്.