തോൽവിയറിയാതെ യൂറോപ്യന്‍ പര്യടനം പൂര്‍ത്തീകരിച്ച് ഇന്ത്യന്‍ ഹോക്കി ടീം

ആന്റ്വാര്‍പ്: ഒറ്റ മത്സരത്തില്‍ പോലും തോല്‍ക്കാതെ യൂറോപ്യന്‍ പര്യടനം പൂര്‍ത്തീകരിച്ച് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം. അവസാന മത്സരത്തില്‍ കരുത്തരായ ബ്രിട്ടനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇന്ത്യ കരുത്തുകാട്ടി.

മന്‍ദീപ് സിങ്ങിന്റെ ഇരട്ട ഗോളുകളും ഹര്‍മന്‍ പ്രീത് സിങ്ങിന്റെ ആദ്യ മിനിട്ടിലെ ഗോളും ഇന്ത്യയ്ക്ക് തുണയായി. ബ്രിട്ടനു വേണ്ടി ജെയിംസും ആദവും സ്‌കോര്‍ ചെയ്തു. ബ്രിട്ടനെതിരായ ഇതിനു മുന്‍പുള്ള മത്സരത്തില്‍ ഇന്ത്യ 1-1 എന്ന സ്‌കോറിന് സമനില നേടിയിരുന്നു. ജര്‍മനിയുമായും ഇന്ത്യ രണ്ട് മത്സരങ്ങള്‍ കളിച്ചിരുന്നു.

ആദ്യ മത്സരത്തില്‍ ഇന്ത്യ 1-1 എന്ന സ്‌കോറിന് സമനില വഴങ്ങിയപ്പോള്‍ രണ്ടാം മത്സരത്തില്‍ ജര്‍മനിയെ 6-1 എന്ന സ്‌കോറിന് തകര്‍ത്തു. മലയാളി താരവും ഗോള്‍കീപ്പറുമായ പി.ആര്‍.ശ്രീജേഷാണ് ഇന്ത്യയെ നയിച്ചത്. സ്‌ട്രൈക്കര്‍മാരുടെ മിന്നും ഫോമും ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക ഘടകങ്ങളായി.

 

Top