indian incressing world deposites

ന്യൂയോര്‍ക്ക്: യുഎസിലെ വിദേശ നിക്ഷേപകര്‍ക്ക് ചൈനയേക്കാള്‍ താല്‍പര്യം ഇന്ത്യയെ.വികസ്വര വിപണികളില്‍ വിദേശ നിക്ഷേപകരുടെ താല്‍പര്യം കുറഞ്ഞെങ്കിലും ചൈനയുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇന്ത്യ മുന്നിലെത്തിയത്.

യുഎസ് ട്രഷറി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1.8 ശതമാനമാണ് ഇന്ത്യന്‍ വിപണിയിലുള്ള യു.എസ് നിക്ഷേപം. അതേസമയം ചൈനയിലുള്ള നിക്ഷേപം 1.6 ശതമാനവുമാണ്. 2015 ഡിസംബറിലുള്ള നിക്ഷേപമാണ് യു.എസ് ട്രഷറി വിലയിരുത്തിയത്.

2013 സപ്തംബറില്‍ 700 കോടി ഡോളറായിരുന്നു രാജ്യത്തെ ഓഹരി വിപണിയില്‍ യു.എസില്‍നിന്നുള്ള നിക്ഷേപം. 2015 ഡിസംബറിലാകട്ടെ, ഇത് 1200 കോടി ഡോളറാകുകയും ചെയ്തു.ഈതേകാലയളവില്‍, 1280 കോടി ഡോളറില്‍നിന്ന് 1110 കോടി ഡോളറായി ചൈനീസ് വിപണിയിലെ യുഎസ് നിക്ഷേപം കുറയുകയു ചെയ്തു. വികസ്വര വിപണികളുമായി പൊതുവേ താരതമ്യം ചെയ്യുമ്പോള്‍ 2015ല്‍ രാജ്യത്തെ വിദേശനിക്ഷേപം കുറയുന്നതായാണ് കാണുന്നത്

Top