ലണ്ടൻ :ബ്രിട്ടണിൽ നാൽപത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യക്കാരന് എട്ട് വർഷം തടവ്.
മുപ്പത് വയസുകാരനായ സ്വപ്നിൽ കുളാട് എന്ന ഇന്ത്യക്കാരനാണ് തടവ് ലഭിച്ചത്.
മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനായി സ്വപ്നിൽ കുളാട് ജോലി ചെയ്യുന്ന ഷോപ്പിൽ എത്തിയ സ്ത്രീയെ ഷോപ്പ് പുട്ടിയതിന് ശേഷം ഇയാൾ പീഡിപ്പിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നാഗ്പുർ സ്വാദേശിയായ സ്വപ്നിൽ കുളാടിനെതിരെ മാഞ്ചസ്റ്റർ ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്.
മാർച്ച് 19 ന് യുവതി കൂട്ടുകാരിയെ കാണുന്നതിനായി പോകുന്നതിനിടയിൽ ഫോണിൽ ചാർജ് തീർന്നതിനാൽ ഇയാൾ ജോലി ചെയ്യുന്ന ഷോപ്പിൽ ചാർജ് ചെയ്യുന്നതിനായി എത്തുകയായിരുന്നു.
സ്ത്രീ ഫോൺ ചാർജിൽ വെയ്ക്കാൻ പോയപ്പോൾ സ്വപ്നിൽ കുളാട് ഷോപ്പ് ലോക്ക് ചെയ്ത് ഉപദ്രവിച്ചു.പിറ്റേദിവസം രാവിലെയാണ് സ്ത്രീയെ ഇയാൾ മോചിപ്പിച്ചത്.
സ്വപ്നിൽ കുളാട് ഇവരെ മാരകമായി ഉപദ്രവിക്കുകയും, മുറിവേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.