ഇന്നലെയാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓറഞ്ചും നീലയും നിറത്തിലുള്ള പുത്തന്‍ എവേ ജേഴ്‌സി പുറത്തിറക്കിയത്. ലോകകപ്പില്‍ ഒരേ നിറത്തിലുള്ള ജേഴ്‌സിയണിഞ്ഞ് കളിക്കുന്ന ടീമുകള്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ ടീമുകളിലൊന്ന് വ്യത്യസ്ത നിറത്തിലുള്ള ജേഴ്‌സിയണിയണമെന്ന് ഐസിസിയുടെ നിര്‍ദ്ദേശമുള്ളതിനാലാണ് ഇന്ത്യ അടക്കമുള്ള ടീമുകള്‍ക്ക് ഇത്തവണ രണ്ടാം നമ്പര്‍ ജേഴ്‌സിയും പുറത്തിറക്കേണ്ടി വന്നിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിലാണ് ഈ ജേഴ്‌സിയണിഞ്ഞ് ടീം കളിക്കുക.
അതേ സമയം വ്യത്യസ്ത നിറത്തിലുള്ള എവേ ജേഴ്‌സി വേണമെന്ന് മാത്രമായിരുന്നു ഐസിസി നിര്‍ദ്ദേശം. ബിസിസിഐയാണ് പുതിയ ജേഴ്‌സിയില്‍ ഓറഞ്ച് നിറത്തിന് പ്രാധാന്യം കൊടുക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയുടെ ടി20 ജേഴ്‌സിയില്‍ ഓറഞ്ച് നിറമുണ്ടെന്നതും ഇതിന് പിന്നിലെ കാരണമായി. ഓറഞ്ച് നിറം മതി പുതിയ ജേഴ്‌സിയിലെന്ന് തീരുമാനിച്ച ബിസിസിഐ, അമേരിക്കന്‍ ഡിസൈനര്‍മാരെക്കൊണ്ടാണ് പുതിയ ജേഴ്‌സി തയ്യാറാക്കിയത്.