മുംബൈ:മൂന്നാം വര്‍ഷവും തുടര്‍ച്ചയായി ആഡംബര കാര്‍ വിപണിയില്‍ ഒന്നാമതെത്തി ജര്‍മന്‍ വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ്. ഇന്ത്യന്‍ വിപണിയില്‍ 2018ല്‍ 15,330 യൂണിറ്റ് ബെന്‍സുകളാണ് വിറ്റഴിച്ചത്. 2016ല്‍ 13,231 യൂണിറ്റുകളായിരുന്നു കണക്ക്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ 15.86 ശതമാനം വര്‍ദ്ധനവുണ്ടായി. ഇന്ത്യന്‍ വിപണിയിലെ ബെന്‍സിന്റെ മുഖ്യ എതിരാളികളാണ് ബിഎംഡബ്ല്യു. 2018 ല്‍ അവര്‍ വിറ്റഴിച്ചത് 9800 യൂണിറ്റുകളായിരുന്നു. ഓടി 7876ഉം ജാഗ്വര്‍ 3954 ഉം യൂണിറ്റുകള്‍ വിറ്റു.