ലാവര്‍ ആമിലെ വെല്‍ഡില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് യുറോപ്പിലേക്ക് കയറ്റുമതി ചെയ്ത ഫോര്‍ഡിന്റെ കോംപാക്ട് എസ്‌യുവി മോഡലായ ഇക്കോ സ്‌പോര്‍ട്ട് തിരിച്ച് വിളിക്കുന്നു. ഗൗരവമുള്ള തകരാറാണിതെന്നും വാഹനങ്ങള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് പരിശോധിക്കണമെന്നുമാണ് കമ്പനി നിര്‍ദേശം.
2017 മെയ് രണ്ട് മുതല്‍ 2017 ജൂണ്‍ 10 വരെയുള്ള കാലഘട്ടത്തില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്ത വാഹനങ്ങളിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. വെല്‍ഡിങ്ങില്‍ തകരാര്‍ ഉണ്ടായാല്‍ അത് ടയറിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ടയര്‍ വീല്‍ ആര്‍ച്ചില്‍ തട്ടാന്‍ സാധ്യതയുണ്ടെന്നുമാണ് യുറോപ്യന്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ അറിയിച്ചിരിക്കുന്നത്.