ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ പുതിയ സബ്കോംപാക്റ്റ് എസ്യുവിയായ കിഗര്‍ 2021 ഫെബ്രുവരി അവസാനവാരമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. വളരെപ്പെട്ടെന്ന് ജനപ്രിയമായി മാറിയ ഈ സബ്കോംപാക്റ്റ് എസ്യുവിയുടെ കയറ്റുമതി റെനോ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ആദ്യ ബാച്ച് ദക്ഷിണ ആഫ്രിക്കയിലേക്കാണു റെനോ ഇന്ത്യ കയറ്റി അയച്ചതെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കിഗറിലൂടെ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വലുതും അതിവേഗ വില്‍പന വളര്‍ച്ച രേഖപ്പെടുത്തുന്നതുമായ വിഭാഗത്തിലേക്കാണു റെനോ ഇടം നേടിയതെന്നു റെനോ ഇന്ത്യ ഓപ്പറേഷന്‍സ് കണ്‍ട്രി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ വെങ്കട്ട്‌റാം മാമില്ലപ്പള്ളി പറഞ്ഞു. കമ്പനി ചെന്നൈയ്ക്കടുത്ത് ഒരഗടത്തെ ശാലയില്‍ നിര്‍മിച്ച കൈഗര്‍ ആദ്യം നേപ്പാളിലും ഇപ്പോള്‍ ദക്ഷിണ ആഫ്രിക്കയിലും അവതരിപ്പിച്ചത്.
ഇന്ത്യയില്‍ നിര്‍മിച്ച കിഗര്‍ ഭാവിയില്‍ ഇന്തോനേഷ്യടക്കം കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ വില്‍പനയ്‌ക്കെത്തിക്കാനും റെനോയ്ക്കു പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ഇന്ത്യന്‍ നിര്‍മിത കൈഗറിനു വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലും സാര്‍ക് മേഖലയിലും റെനോ വിപണന സാധ്യത പ്രതീക്ഷിക്കുന്നുണ്ട്. ഇരട്ട സ്ലാറ്റ് ക്രോം ഗ്രില്‍, മൂന്ന് എല്‍ ഇ ഡികളുള്ള ഹെഡ്ലാംപ്, എല്‍ഇഡി ഡേടൈം റണ്ണിങ് ലാംപ്, സി ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലൈറ്റ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീല്‍, ഫംക്ഷനല്‍ റൂഫ് റയില്‍ എന്നിവയൊക്കെ കൈഗറിലുണ്ട്.
അമേരിക്കന്‍ ഉപഭൂഖണ്ഡത്തില്‍ കാണപ്പെടുന്ന ഒരു തരം കുതിരയാണ് കിഗര്‍. പുത്തന്‍ വാഹനം കരുത്തനാണെന്ന സൂചനയാണ് റെനോ ഈ പേരിലൂടെ നല്‍കുന്നത്. പ്ലാനറ്റ് ഗ്രേ, ഐസ് കൂള്‍ വൈറ്റ്, മൂണ്‍ലൈറ്റ് ഗ്രേ, മഹാഗണി ബ്രൗണ്‍, കാസ്പിയന്‍ ബ്ലൂ, റേഡിയന്റ് റെഡ് വിത്ത് മിസ്റ്ററി ബ്ലാക്ക് റൂഫ് എന്നിങ്ങനെ 6 നിറങ്ങളിലാണ് റെനോ കിഗെര്‍ എത്തുന്നത്.
റെനോയുടെ സ്വന്തം വിങ് ഗ്രില്‍, രണ്ടായി ഭാഗിച്ച ഹെഡ്‌ലാംപ് ക്ലസ്റ്റര്‍, C ഷെയ്പ്പിലുള്ള ടെയില്‍ ലാംപ് എന്നിവ ലഭിക്കുന്നു. കിഗെറിന് ഒരു കൂപെ എസ്യുവി ഡിസൈന്‍ ഭാഷ്യം ആണ് ഉള്ളത്. ഹെക്സഗോണല്‍ എസി വെന്റുകള്‍ക്ക് ഇളം ചാരനിറത്തിലുള്ള ഫിനിഷ്, ചാരനിറത്തിലുള്ള ലേയേര്‍ഡ് ഡാഷ്ബോര്‍ഡ്, സെന്റര്‍ കണ്‍സോളിലും പവര്‍ വിന്‍ഡോ സ്വിച്ചുകളിലും കറുത്ത പ്ലാസ്റ്റിക് ഹൈലൈറ്റുകള്‍ എന്നിവയാണ് റെനോ കിഗെറിന്റെ ഇന്റീരിയറില്‍.
പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, പിഎം 2.5 എയര്‍ ഫില്‍ട്ടര്‍ എന്നിവയാണ് കിഗെറിന്റെ ഉയര്‍ന്ന ട്രിമ്മുകളില്‍ നല്‍കിയിരിക്കുന്നു. ട്രൈബറിലെ 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ നാച്ചുറലി അസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ ആണ് ഒന്ന്. 72 പിഎസ് പവറും 96 എന്‍എം ടോര്‍ക്കും ഇത് നിര്‍മ്മിക്കുന്നു. ഈ എന്‍ജിന്‍ 5-സ്പീഡ് മാന്വല്‍, എഎംടി ഗിയര്‍ബോക്സുകളോടൊപ്പം ലഭിക്കും. 98 ബിഎച്പി പവറും 160 എന്‍എം ടോര്‍ക്കും നിര്‍മ്മിക്കുന്ന നിസ്സാന്‍ മാഗ്നൈറ്റിലെ 1.0-ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും കിഗെര്‍ എത്തുന്നു. 5-സ്പീഡ് മാന്വല്‍, സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ഈ എന്‍ജിനോടൊപ്പമുള്ള ഗിയര്‍ബോക്സുകള്‍.
പങ്കാളികളായ നിസാനും റെനോയും ഒന്നിച്ചു തയ്യാറാക്കിയ CMF-A പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് കിഗെര്‍ തയ്യാറാക്കുന്നത്. റെനോ കിഗെറിന്റെ ഇന്റീരിയറില്‍ ചാരനിറത്തിലുള്ള ലേയേര്‍ഡ് ഡാഷ്ബോര്‍ഡ്, സെന്റര്‍ കണ്‍സോളിലും പവര്‍ വിന്‍ഡോ സ്വിച്ചുകളിലും കറുത്ത പ്ലാസ്റ്റിക് ഹൈലൈറ്റുകള്‍, ഹെക്സഗോണല്‍ എസി വെന്റുകള്‍ക്ക് ഇളം ചാരനിറത്തിലുള്ള ഫിനിഷ് എന്നിവയാണ് ലഭിക്കുന്നത്.