മിസിസ്സിപ്പി: അമേരിക്കയിലെ മിസിസ്സിപ്പി ജാക്‌സണ്‍ സിറ്റിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു.
ജനലന്ദര്‍ സ്വദേശി ഇരുപത്തിയൊന്നുകാരനായ സന്ദീപ് സിംഗ് ആണ് മരിച്ചത്
മോഷണ ശ്രമത്തിനിടെ താമസസ്ഥലത്തിന് മുന്നില്‍ വച്ചാണ് സന്ദീപ് സിംഗിന് വെടിയേറ്റത്.
സന്ദീപിന്റെ കൈയിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തശേഷം മോഷ്ടാക്കള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വയറിനു വെടിയേറ്റ സന്ദീപിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.
വീടിന് പുറത്ത് രണ്ട് പേരോട് സംസാരിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ മുഖവും തലയും മറച്ച ഒരാള്‍ ഇവര്‍ക്ക് നേരെ വന്നു. തുടര്‍ന്ന് സിംഗിന്റെ കൈയില്‍ നിന്ന് പണവും മൊബൈലും തട്ടിയെടുത്തു. തുടര്‍ന്ന് ഓടി രക്ഷപ്പെടുന്നതിനിടെ മോഷ്ടാവ് സിംഗിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ടൂറിസ്റ്റ് വിസയില്‍ നാല് വര്‍ഷം മുമ്പാണ് സിംഗ് യുഎസിലെത്തിയത്. തുടര്‍ന്ന് യുഎസില്‍ വര്‍ക് പെര്‍മിറ്റ് കിട്ടുകയായിരുന്നു. ജലന്ദര്‍ സ്വദേശിയാണ് സിംഗ്.ചാര നിറത്തിലുള്ള ഷര്‍ട്ടാണ് അക്രമി ധരിച്ചിരുന്നത്. 9 എംഎം പിസ്റ്റളാണ് കൈവശമുണ്ടായിരുന്നത്.