സമൂഹ മാധ്യമങ്ങളില്‍ ഒന്നാമനായ ഫേസ്ബുക്കിന്റെ ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ ഉമങ് ബേദി രാജിവെച്ചു.
ഇന്ത്യയെ കൂടാതെ ഫേസ്ബുക്കിന്റെ ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളുടെയും ചുമതലയുണ്ടായിരുന്ന ഉമങ് ബേദി ഈ വര്‍ഷം അവസാനത്തോടെ ചുമതല ഒഴിയുമെന്ന് ഫേസ്ബുക്ക് ഔദ്ദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
2016 ജൂലൈയിലാണ് ഉമങ് ബേദി ഫേസ്ബുക്കിലെത്തിയത്.ഫേസ്ബുക്കിലെ ബിസിനസ് സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ടെന്ന് ഫേസ്ബുക്ക് അറിയിച്ചു.
സൗത്ത് ഏഷ്യന്‍ രാജ്യങ്ങളുടെ കണ്‍സ്യൂമര്‍ ആന്റ് മീഡിയാ വിഭാഗം ഡയറക്ടര്‍ സന്ദീപ് ഭൂഷണ്‍ താല്‍കാലികമായി മാനേജ് ഡയറക്ടറാകും.പുതിയ എം.ഡിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനി.