ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞതിനാല്‍ ഇന്ത്യയിലെ കച്ചവടം അവസാനിപ്പിക്കാനൊരുങ്ങി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഫിയറ്റ്. 2017 ഡിംസബര്‍ മുതല്‍ 2018 നവംബര്‍ വരെയുള്ള കണക്ക് പ്രകാരം കമ്പനി ആകെ വിറ്റത് 101 കാര്‍ യൂണിറ്റുകളാണ്.
വില്‍പ്പനയൊട്ടുമില്ലാത്ത സാഹചര്യത്തില്‍ ഇന്ത്യയില്‍ കച്ചവടം അവസാനിപ്പിക്കുന്നതാണ് ഭേദമെന്ന് ഫിയറ്റ് വിലയിരുത്തുകയായിരുന്നു. വിപണിയില്‍ മത്സരത്തിനൊത്ത് കാറുകള്‍ പുതുക്കാന്‍ മറന്നുപോയതാണ് ഇന്ത്യയില്‍ ഫിയറ്റിന്റെ പരാജയത്തിന്റെ കാരണം.