ഏഷ്യന്‍ ഗെയിംസില്‍ പുതു ചരിത്രമെഴുതി ഇന്ത്യ ; ടേബിള്‍ ടെന്നീസില്‍ വെങ്കലം

ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസ് പുരുഷ വിഭാഗം ഗ്രൂപ്പ് ടേബിള്‍ ടെന്നീസില്‍ വെങ്കലം സ്വന്തമാക്കി ഇന്ത്യ. ഇതാദ്യമായാണ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. സെമി ഫൈനലില്‍ സൗത്ത് കൊറിയയോട് 3-0 ത്തിനാണ് പരാജയം ഏറ്റുവാങ്ങി ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്.

ജി സത്യന്‍, അചന്ത ശരത് കമാന്‍, എ അമല്‍രാജ് എന്നിവരടങ്ങിയ ഗ്രൂപ്പാണ് സൗത്ത് കൊറിയയോട് പരാജയപ്പെട്ടത്. ഗെയിംസിന്റെ പത്താം ദിനമായ ഇന്ന് നടന്ന ഫൈനല്‍ മത്സരങ്ങളില്‍ ഇന്ത്യക്ക് വെള്ളി മെഡലുകളാണ് ലഭിച്ചത്. അമ്പെയ്ത്ത് കോമ്പൗണ്ട് മത്സരങ്ങളില്‍ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും വെള്ളി മെഡലാണ് ഇന്ത്യ നേടിയത്. കൂടാതെ ബാഡ്മിന്റണിലും പി വി സിന്ധുവിന് വെള്ളി കൊണ്ട് തൃപ്തിപെടേണ്ടതായി വന്നു.

Top