കരാര്‍ ലംഘിച്ചുവെന്ന്; ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം ഉലയുന്നു

ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം ഉലയുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ മിലട്ടറി അറ്റാഷെയുടെ വീട്ടിലെ ജോലിക്കാരനെ പാക്കിസ്ഥാന്‍ തിരികെ വിളിച്ചതാണ് പുതിയ പ്രതിസന്ധിക്ക് കാരണമാകുന്നത്.

ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച കരാറിന്റെ ലംഘനമാണിതെന്നാണ് ഇന്ത്യ കുറ്റപ്പെടുത്തുന്നത്. ഇരു രാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികള്‍ക്ക് തടസ്സം കൂടാതെ ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നായിരുന്നു കരാറില്‍ വ്യക്തമാക്കിയിരുന്നത്.

ഡല്‍ഹിയിലും ഇസ്ലാമാബാദിലും ഇരു രാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികള്‍ക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളാണ് ബന്ധം വഷളാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇരു രാജ്യങ്ങളിലെയും നയതന്ത്രപ്രതിനിധികള്‍ പലരീതിയിലുള്ള പരാതികള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.

പാക്കിസ്ഥാനില്‍ നിന്നെത്തിയ വനിതാ പ്രതിനിധിയുടെ ഹാന്‍ഡ് ബാഗ് ഡല്‍ഹിയില്‍ വെച്ച് ആരോ തട്ടിയെടുത്തു എന്ന് ആരോപിച്ച് പാക്കിസ്ഥാനും രംഗത്തെത്തി. ഇതിനു പുറമ മറ്റൊരു പ്രതിനിധിയുടെ കാറിനു കേടുപാട് സംഭവിച്ചുവെന്നും പാക്കിസ്ഥാന്‍ ആരോപിച്ചു.

Top