ബൈക്കുകളുടെ വില കുത്തനെ കുറച്ച് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍

indian-motorcycle

ഹാര്‍ലി ഡേവിഡ്‌സണും ഡ്യുക്കാട്ടിയും ഇറക്കുമതി മോഡലുകളുടെ വില കുറച്ചതിന് പിന്നാലെ ഇന്ത്യന്‍ മോട്ടോര്‍സൈക്കിളും. മൂന്ന് ലക്ഷം രൂപ വരെയാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിളുകള്‍ കുറച്ചിരിക്കുന്നത്. പുതുക്കിയ വില പ്രാബല്യത്തില്‍ വന്നതായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ അറിയിച്ചു.

വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന മോട്ടോര്‍സൈക്കിളുകളില്‍ ഇരുപത്തഞ്ചു ശതമാനം തീരുവ കുറച്ച കേന്ദ്ര നടപടിയുടെ പശ്ചാത്തലത്തിലാണ് വില കുറയ്ക്കാനുള്ള അമേരിക്കന്‍ നിര്‍മ്മാതാക്കളുടെ തീരുമാനം.

39 ലക്ഷം രൂപ മുതലാണ് ഇന്ത്യന്‍ റോഡ്മാസ്റ്ററിന്റെ വില ആരംഭിക്കുന്നത്. ഫ്‌ളാഗ്ഷിപ്പ് മോഡല്‍ ഇന്ത്യന്‍ റോഡ്മാസ്റ്ററില്‍ മൂന്ന് ലക്ഷം രൂപയാണ് കമ്പനി കുറച്ചിരിക്കുന്നത്. വരും ദിനങ്ങളില്‍ അപ്രീലിയ, യമഹ, എംവി അഗസ്റ്റ, മോട്ടോ ഗുസ്സി പോലുള്ള കമ്പനികളും മോഡലുകളുടെ വില കുറയ്ക്കുമെന്നാണ് സൂചന.

Top