ഇന്ത്യന്‍ സിനിമകളും പരസ്യങ്ങളും കാണരുതെന്ന് സര്‍ക്കാര്‍; ഗൂഗിളില്‍ സേര്‍ച്ച് ചെയ്ത് പാക്കിസ്ഥാനികള്‍

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും ഉപേക്ഷിക്കാനൊരുങ്ങി പാക്കിസ്ഥാന്‍ സര്‍ക്കാര്‍. ഇന്ത്യയില്‍ നിന്നുള്ള ചാനലുകളും സിനിമകളും ഉല്‍പന്നങ്ങളുടെ പരസ്യങ്ങളും കാണരുതെന്നാണ് പാക്ക് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

സര്‍ക്കാര്‍ വിലക്കിയെങ്കിലും ഇന്ത്യന്‍ സിനിമ കാണാനുള്ള പുതിയ വഴി തേടുകയാണ് പാക്കിസ്ഥാനികള്‍. കഴിഞ്ഞ ഒരു മാസത്തെ കണക്കുകള്‍ നോക്കിയാല്‍ ഗൂഗിളില്‍ ഇന്ത്യന്‍ സിനിമ എന്ന് സേര്‍ച്ച് ചെയ്യുന്നത് ഏറ്റവും കൂടുതല്‍ പാക്കിസ്ഥാനികളാണെന്ന് മനസിലാകും. ലാഹോര്‍, കറാച്ചി, റാവല്‍പിണ്ടി, ഇസ്ലാമാബാദ് എന്നീ നഗരങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ സിനിമ എന്ന് കൂടുതലായി തിരഞ്ഞിരിക്കുന്നത്.

പാക്കിസ്ഥാനിലെ ടെലിവിഷന്‍ ചാനലുകളിലും റേഡിയോ നെറ്റ് വര്‍ക്കുകളിലും ഇന്ത്യയില്‍ നിര്‍മിച്ച ഉല്‍പന്നങ്ങള്‍ക്കായി പരസ്യം സംപ്രേഷണം ചെയ്യുന്നതിനും നിരോധനമുണ്ട്. കഴിഞ്ഞയാഴ്ചയാണ് ഇസ്ലാമാബാദ് ഇന്ത്യന്‍ സിനിമകളുടെ സിഡി വില്‍പന തടയുകയും ടെലിവിഷന്‍ ചാനലുകളില്‍ ഇന്ത്യ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ പരസ്യം ചെയ്യുന്നതും നിരോധിച്ചത്.

Top