രാജ്യത്തെ മുസ്ലീം സമൂഹം രാമന്റെ പിന്തുടർച്ചക്കാരാണെന്ന്​ കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്

ന്യൂഡൽഹി: ഭാരതത്തിലെ മുസ്ലീം ജന സമൂഹം രാമന്റെ പിന്തുടർച്ചക്കാരാണെന്ന്​ കേന്ദ്ര ചെറുകിട വ്യവസായ വകുപ്പ്​ സഹമന്ത്രി.

അതിനാൽ രാമക്ഷേത്രം പണിയുന്നതിന് മുസ്ലീം ജനങ്ങളുടെ സഹായം ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജോധ്​പൂരിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

രാജ്യത്തെ മുസ്ലീമുകൾ രാമന്റെ പിന്തുടർച്ചക്കാരാണ്​. അവരാരും മുഗൾ ചക്രവർത്തി ബാബറി​​ന്‍റെ മക്കളല്ല.
അവർ രാമ​​ന്‍റെ മക്കളാണ്​. ആചാരങ്ങളിൽ മാത്രമേ ഇരുമതങ്ങളും തമ്മിൽ വ്യത്യാസമുള്ളുയെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.

ഷിയ വഖഫ്​ ബോർഡ്​ രാമക്ഷേത്ര നിർമാണത്തിനായി മുന്നോട്ടു വന്നിട്ടുണ്ട്​. ആഴ്​ചകൾക്കകം ​തന്നെ സുന്നികളും ഇതേ നിലപാടിലേക്ക്​ എത്തുമെന്നാണ്​ പ്രതീക്ഷ. നമ്മുടെ മുൻതലമുറകൾക്കായി രാമക്ഷേത്രം നിർമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top