എഴുപതാമത് സ്വതന്ത്യദിനം ആഘോഷിക്കുന്ന രാജ്യത്ത് ആംഗ്യ ഭാഷയില്‍ ദേശീയ ഗാനം പുറത്തിറക്കി കേന്ദ്ര സർക്കാർ.
രാജ്യത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയൊരു സമ്മാനമാണ് ആംഗ്യ ഭാഷയിലുളള ദേശീയ ഗാനം .
ഭിന്നശേഷിയുള്ള കുട്ടികൾക്കൊപ്പം ബോളിവുഡ് സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചനും വീഡിയോയിൽ അഭിനയിച്ചിട്ടുണ്ട്.
ആംഗ്യഭാഷയിൽ ബിഗ്ബി ഉൾപ്പെടെയുള്ളവര്‍ അഭിനയിച്ചിരിക്കുന്ന വീഡിയോയുടെ ദൈർഘ്യം 3.35 മിനിറ്റാണ്.
പശ്ചാത്തല സംഗീതം നിർവ്വഹിച്ചിരിക്കുന്നത് അന്തരിച്ച ബോളിവുഡ് സംഗീതസംവിധായകൻ ആദേശ് ശ്രീവാസ്തവയാണ്. ഗോവിന്ദ് നിഹലാനിയാണ് വീഡിയോ സംവിധാനം ചെയ്തത്.