ദുബായ്: കുവൈറ്റില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ മര്‍ദിച്ചവശയാക്കിയശേഷം കുത്തിക്കൊന്നു. ഖെയ്താന്‍ പ്രദേശത്തെ ഫ്‌ളാറ്റിലാണ് യുവതിയുടെ മൃതദേഹം രക്തത്തില്‍ കുളിച്ചനിലയില്‍ കണ്ടെത്തിയതെന്ന് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തിനുശേഷം യുവതിയുടെ ഭര്‍ത്താവ് ഒളിവിലാണ്.
സമീപ ഫ്‌ളാറ്റിലെ സ്ത്രീയാണ് യുവതിയുടെ കൊലപാതകം സംബന്ധിച്ച് പോലീസിന് വിവരം നല്‍കിയത്. തുടര്‍ന്ന് പോലീസെത്തി ഫ്‌ളാറ്റ് തുറന്നു പരിശോധിച്ചപ്പോള്‍ കുത്തേറ്റു മരിച്ചനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
യുവതിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരുടെ ഭര്‍ത്താവിനായി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.