ഇന്ത്യന്‍ നാവികസേന പിടികൂടിയ മത്സ്യബന്ധന ബോട്ടിലെത്തിയത് കടല്‍ക്കൊള്ളക്കാരാണെന്ന് സൂചന

കൊച്ചി: സൊമാലിയ തീരത്തു നിന്ന് ഇന്ത്യന്‍ നാവികസേന പിടികൂടിയ അനധികൃത മത്സ്യബന്ധന ബോട്ടിലെത്തിയത് കടല്‍ക്കൊള്ളക്കാരാണെന്ന് സൂചന.

സൊമാലിയന്‍ തീരത്തു കൂടി സഞ്ചരിക്കുന്ന കപ്പലുകള്‍ കൊള്ളയടിക്കാനെത്തിയ സംഘമാകാനാണു സാധ്യതയെന്നാണ് നാവികസേനാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഗള്‍ഫില്‍ നിന്നടക്കം വാണിജ്യ ആവശ്യങ്ങള്‍ക്ക് നിരവധി കപ്പലുകളാണ് സൊമാലിയന്‍ തീരത്തു കൂടി കടന്നു പോകുന്നത്. ഇവ കൊള്ളയടിക്കാനെത്തിയവരായിരിക്കാം ആയുധങ്ങളുമായി ബോട്ടിലെത്തിയതെന്നാണു അധികൃതരുടെ സംശയം.

ഏദന്‍ കടലിടുക്കില്‍ പട്രോളിംഗിനായി നിയോഗിച്ച ഐഎന്‍എസ് സുനൈന എന്ന കപ്പലിലെ നാവികരാണു സൊമാലിയന്‍ തീരത്തു നിന്ന് 25 നോട്ടിക്കല്‍ മൈല്‍ അകലെയായി മത്സ്യബന്ധന ബോട്ടില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തത്.

Top