ന്യൂഡല്‍ഹി: അടുത്ത മാസത്തോടെ ആരംഭിക്കാനിരിക്കുന്ന സംയുക്ത നാവികാഭ്യാസം മിലനില്‍ പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണം നിരസിച്ചതായി മാലിദ്വീപ് നാവികസേനയുടെ ചീഫ് അഡ്മിറല്‍ സുനില്‍ ലാന്‍ബ. പങ്കെടുക്കാതിരിക്കുന്നത് സംബന്ധിച്ച് കാരണങ്ങളൊന്നും മാലിദ്വീപ് വ്യക്തമാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
പ്രാദേശിക സഹകരണം വര്‍ധിപ്പിക്കുക, നിര്‍ണായക സമുദ്ര മേഖലകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന മിലന്‍ മാര്‍ച്ച് ആറിനാണ് ആരംഭിക്കുക. നാവികാഭ്യാസത്തില്‍ പങ്കെടുക്കാന്‍ പതിനാറ് രാജ്യങ്ങള്‍ സമ്മതം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.