തിരുവനന്തപുരം: മാലിദ്വീപിന് സമീപമുള്ള തന്ത്രപ്രധാന മേഖലകളില്‍ സൈന്യത്തെ ശക്തിപ്പെടുത്തുമെന്ന് ഇന്ത്യന്‍ നാവികസേന. മാലിദ്വീപിലുള്ള ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കുന്നതിനിടെയാണ് പുതിയ നീക്കം. മാലിയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ ദ്വീപ് രാജ്യത്ത് നിന്ന് സൈനികരെ പിന്‍വലിക്കുമെന്ന് പറഞ്ഞിരുന്നു.
മാലിദ്വീപില്‍ വര്‍ധിച്ചുവരുന്ന ചൈനയുടെ സ്വാധീനത്തില്‍ ആശങ്കാകുലരാണ് ഇന്ത്യ. പുതിയ സൈനിക ബേസില്‍ നിരീക്ഷണം വിപുലീകരിക്കുമെന്നും നാവികസേന അറിയിച്ചു. മാലിദ്വീപിലുള്ള 89 സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.ഇതില്‍ സൈനികരുടെ ആദ്യബാച്ച് മാര്‍ച്ച് 10നകം പുറപ്പെടും. രണ്ട് മാസത്തിനുള്ളില്‍ മുഴുവന്‍ സൈനികരെയും പിന്‍വലിക്കാനാണ് നീക്കം.
മാലിദ്വീപില്‍ തുടങ്ങുന്ന ഇന്ത്യന്‍ നേവിയുടെ പുതിയ താവളം സ്വതന്ത്ര നാവിക യൂണിറ്റായി പ്രവര്‍ത്തിക്കും. നിലവില്‍ ലക്ഷദ്വീപിലെ കവരത്തിയില്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് താവളമുണ്ട്. എന്നാല്‍ പുതിയ താവളം മാലിദ്വീപിനോട് ഏതാണ്ട് 258 കിലോമീറ്റര്‍ അടുത്തായിരിക്കും സ്ഥിതിചെയ്യുക,.