ന്യൂഡല്‍ഹി: വിദേശ നിക്ഷേപ നയത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. വ്യേമയാനം, പ്രതിരോധം, ഫാര്‍മ മേഖലകളില്‍ നൂറുശതമാനം വിദേശ നിക്ഷേപം നടത്തുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്.
സര്‍ക്കാറിന്റെ കീഴില്‍ പ്രതിരോധം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇനി നുറുശതമാനം നിക്ഷേപം നടത്താന്‍ വിദേശ കമ്പനികള്‍ക്ക് കഴിയും.
വ്യോമയാനം, വ്യാപാരം, കന്നുകാലി വളര്‍ത്തല്‍, ഭക്ഷ്യോല്‍പന്ന നിര്‍മാണം തുടങ്ങിയ മേഖലകളിലും ഇ കൊമോഴ്‌സിനും അനുമതിയുണ്ട്. സംപ്രേക്ഷണ മേഖലയിലും നൂറുശതമാനം വിദേശനിക്ഷേപം നടത്താം.
പുതിയ നയപ്രകാരം ഫാര്‍മ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ സര്‍ക്കാര്‍ അനുമതി കൂടാതെ വിദേശ കമ്പനികള്‍ക്ക് 74 ശതമാനം നിക്ഷേപം നടത്താം.
ഫാര്‍മസ്യൂട്ടിക്കല്‍ സെക്ടറിലെ പുതിയ പദ്ധതികള്‍ക്ക് അനുമതിയോടെ നൂറുശതമാനം നിക്ഷേപവും ആകാം.
പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ ഉന്നതതല യോഗത്തിലാണ് വിദേശ നിക്ഷേപനയത്തില്‍ മാറ്റങ്ങള്‍ വരുത്തിയത്. ആഭ്യന്തരം, സാമ്പത്തികം, വ്യവസായം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രിമാരും നീതി ആയോഗ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.