‘തത്കാൽ എൽ പി ജി സേവ’ പദ്ധതിയുമായി ഇന്ത്യൻ ഓയിൽ

ഡൽഹി: എൽപിജി സിലിണ്ടർ ബുക്ക് ചെയ്ത ദിവസം തന്നെ വീട്ടിലെത്തിക്കുന്ന പദ്ധതിയുമായി ഇന്ത്യൻ ഓയിൽ. ‘തത്കാൽ എൽ പി ജി സേവ’ എന്ന് പേരിട്ട ഈ പദ്ധതിയോടെ ഇനി ദിവസങ്ങളോളം എൽപിജി സിലിണ്ടറിനായി കാത്തിരിക്കേണ്ടി വരില്ല. ബുക്ക് ചെയ്ത് 30 – 45 മിനിട്ടിനുള്ളിൽ ഇന്ധനം വീട്ടിലെത്തിക്കാനാണ് ഇന്ത്യൻ ഓയിൽ ശ്രമിക്കുന്നത്. ഇതിനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഒരു പ്രധാന നഗരമോ ജില്ലയോ തെരഞ്ഞെടുക്കണം. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന സ്ഥലത്ത് ഈ സേവനം ആദ്യമെത്തിക്കാനാണ് പൊതുമേഖലാ എണ്ണക്കമ്പനിയുടെ ആലോചന.

സേവനങ്ങൾ കൂടുതൽ ജനകീയമാക്കാൻ ലക്ഷ്യമിടുന്ന കേന്ദ്ര നയത്തിന് അനുസരിച്ചാണ് കമ്പനിയും നയം മാറ്റം വരുത്തിയിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് ഇത് നിലവിൽ വരുത്താനാണ് ആലോചന. ഇന്തൻ ബ്രാന്റ് വഴിയാണ് ഇന്ത്യൻ ഓയിൽ എൽപിജി സിലിണ്ടർ വിതരണം ചെയ്യുന്നത്. 14 കോടിയാണ് ഇന്ത്യൻ ഓയിലിന്റെ എൽപിജി സിലിണ്ടർ ഉപഭോക്താക്കളുടെ എണ്ണം.

Top