ഇന്ത്യന്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസായ ഒല യു.കെയിലേക്ക്…

ola-taxy

ന്യൂഡല്‍ഹി:ഇന്ത്യന്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസായ ഒല യു.കെയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇത് സംബന്ധിച്ച് കൂടിയാലോചനകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് ഓസ്‌ട്രേലിയയില്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്പനി ഇതോടെ മുഖ്യ എതിരാളിയായ യൂബറിന് ആഗോളരംഗത്ത് കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്.

ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഒല സൗത്ത് വെയില്‍സിലും ,ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലും പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് കഴിഞ്ഞ സെപ്റ്റംബറില്‍ കരസ്ഥമാക്കിയിരുന്നു. യു.കെയിലൊട്ടാകെ ഈവര്‍ഷം അവസാനത്തോടെ സര്‍വ്വീസ് ആരംഭിക്കാനാണ് കമ്പനി പദ്ധതി തയ്യാറാക്കുന്നത്. ഇതിനായി പ്രൈവറ്റ് വാഹനങ്ങളും പ്രശസ്തമായ ബ്ലാക്ക് കാബുകളും വാടകയ്‌ക്കെടുക്കുകയും മറ്റ് സര്‍വീസ് ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുകയും ചെയ്യുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

Top