Indian-origin British MP Keith Vaz implicated in sex scandal

ലണ്ടന്‍: ലൈംഗികാരോപണത്തെ തുടര്‍ന്ന് ഇന്ത്യന്‍ വംശജനായ ബ്രിട്ടിഷ് ലേബര്‍ പാര്‍ട്ടി എം.പി കീത്ത് വാസ്‌
രാജിവെച്ചു.

ബ്രിട്ടീഷ് പൊതുസഭയുടെ ആഭ്യന്തര വകുപ്പ് സെലക്ട് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് നിന്നാണ് വാസ് ഒഴിഞ്ഞത്. വാസ് പുരുഷ ലൈംഗിക തൊഴിലാളികള്‍ക്ക് പണം നല്‍കിയെന്ന് സണ്‍ഡെ മിററര്‍ പുറത്തു വിട്ട വര്‍ത്തയുടെ അടിസ്ഥാനത്തിലാണ് രാജി.

ആഗസ്റ്റിലെ തന്റെ ലണ്ടനിലെ ഫ്‌ളാറ്റിലെത്തിയ രണ്ടു പുരുഷന്മാര്‍ക്ക് എം.പി പണം നല്‍കിയെന്നാണ് പത്രത്തിന്റെ വെളിപ്പെടുത്തല്‍. കൂടാതെ ഇവരുമായി പോപ്പോഴ്‌സ് എന്ന മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെ കുറിച്ച് കീത്ത് വാസ് സംസാരിച്ചെന്നും ക്ലാസ് എ വിഭാഗം മയക്കുമരുന്നിന് വേണ്ടി പണം വാഗ്ദാനം ചെയ്‌തെന്നുമാണ് ആരോപണം. ആരോപണം സാധൂകരിക്കുന്ന ചിത്രങ്ങളും പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വ്യക്തിപരമായ ആക്ഷേപമാണ് പത്രം നടത്തിയിട്ടുള്ളതെന്ന് വാസ് പറഞ്ഞു. ആരോപണ വിധേയമായ സാഹചര്യത്തില്‍ സമിതിയുടെ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറിനില്‍ക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.

59കാരനും രണ്ടു കുട്ടികളുടെ പിതാവുമായ കീത് വാസ് ഗോവന്‍ ദമ്പതികളുടെ മകനായി യെമനിലെ ഏദനിലാണ് ജനിച്ചത്. 2007 മുതല്‍ ആഭ്യന്തര വകുപ്പ് സമിതി അധ്യക്ഷ സ്ഥാനം വഹിച്ചു വരികയായിരുന്നു അദ്ദേഹം.

Top