ലണ്ടന്‍: ഇന്ത്യന്‍ വംശജ ക്ലെയര്‍ കൗടിഞ്ഞോയെ ബ്രിട്ടനിലെ ഊര്‍ജസുരക്ഷാ മന്ത്രിയായി പ്രധാനമന്ത്രി ഋഷി സുനക് നിയമിച്ചു.ഗോവയില്‍നിന്നു കുടിയേറിയ ദമ്പതികളുടെ മകളായി ലണ്ടനില്‍ ജനിച്ച് ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ നിന്നു ബിരുദം നേടിയ ക്ലെയര്‍ കൗടിഞ്ഞോ (38) ഋഷി സുനക് ചീഫ് സെക്രട്ടറിയായിരിക്കെ ട്രഷറി വകുപ്പില്‍ സഹായിയായിരുന്നു. ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാനുശേഷം രണ്ടാമത്തെ ഗോവന്‍ സ്വദേശിക്കാണ് കാബിനറ്റില്‍ ഇടം ലഭിക്കുന്നത്.
കുടുംബങ്ങളുടെ ഊര്‍ജ ബില്ല് കുറയ്ക്കുന്നതിനു കഠിനപ്രയത്‌നം ചെയ്യുമെന്നു ക്ലെയര്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ബാങ്കിങ്, നാഷനല്‍ ഹെല്‍ത്ത് സര്‍വീസ് മേഖലകളിലാണു ക്ലെയര്‍ പ്രവര്‍ത്തിച്ചിരുന്നത്. കണക്കിലും തത്വശാസ്ത്രത്തിലും ബിരുദാനന്തരബിരുദമുണ്ട്.ദക്ഷിണകിഴക്കന്‍ ഇംഗ്ലണ്ടിലെ ഈസ്റ്റ് സറെയില്‍ നിന്നുള്ള പാര്‍ലമെന്റംഗമായ ക്ലെയര്‍ സുനക് മന്ത്രിസഭയിലെ പ്രായം കുറഞ്ഞ അംഗവുമാണ്.