ലണ്ടന്‍: വിമാനയാത്രയ്ക്കിടെ പതിനെട്ടുകാരിയെ ഉപദ്രവിച്ചുവെന്ന കേസില്‍ ഇന്ത്യന്‍ വംശജന് അമേരിക്ക കോടതി ശിക്ഷ വിധിച്ചു.
വ്യാപാരിയുമായ 46 കാരനുമായ സുമന്‍ദാസിനാണ് കോടതി 20 ആഴ്ചത്തെ ജയില്‍ വാസവും 115 പൗണ്ട് പിഴ ശിക്ഷയും വിധിച്ചത്.
കഴിഞ്ഞ ജൂലായിലായിരുന്നു കേസിനാസ്പദമായ സംഭവം.
ദോഹയില്‍ നിന്നും മാഞ്ചസ്റ്ററിലേക്കുള്ള യാത്രയ്ക്കിടെ സുമന്‍ദാസ് തൊട്ടടുത്ത സീറ്റില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നാണ് കേസ്. തുടര്‍ന്ന് പെണ്‍കുട്ടി മാഞ്ചസ്റ്റര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
താന്‍ മനപൂര്‍വ്വമല്ല സ്പര്‍ശിച്ചതെന്ന് സുമന്‍ദാസ് കോടതിയില്‍ വാദിച്ചെങ്കിലും പെണ്‍കുട്ടി ഇക്കാര്യം നിഷേധിച്ചു. തുടര്‍ന്ന് കോടതി ഇയാള്‍ക്ക് തടവും പിഴയും വിധിക്കുകയായിരുന്നു.
ഇന്ത്യന്‍ വംശജനാണെങ്കിലും ഏറെക്കാലമായി ഇയാള്‍ ഖത്തറിലാണ് താമസം. സുമന്‍ദാസും ഭാര്യ സോണിയയും മാഞ്ചസ്റ്ററില്‍ ഒഴിവുകാല ആഘോഷത്തിനായി പോകവെയാണ് സംഭവമുണ്ടായത്.