ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തിനൊരുങ്ങുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തില്‍ ആറാം കിരീടമാണ് ചെന്നൈയുടെ ലക്ഷ്യം. ഇതിനായി ടീം ഒന്നടങ്കം പരിശീലനം ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ഐപിഎല്ലിന് ശേഷം പരിക്കേറ്റ് ചികിത്സയിലായിരുന്ന എം എസ് ധോണിയും കളത്തിലിറങ്ങി.
ഈ സിക്‌സ് ആരാധകരാല്‍ നിറഞ്ഞ ഒരു സ്റ്റേഡിയത്തിലായിരുന്നുവെങ്കിലെന്ന് മറ്റൊരാള്‍ കുറിച്ചു. റുതുരാജിനൊപ്പം ധോണി ഓപ്പണിംഗ് ഇറങ്ങണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നു. ധോണിയുടെ തകര്‍പ്പന്‍ സീസണിന് സാക്ഷ്യം വഹിക്കാന്‍ പോകുന്നതായും ആരാധകര്‍ പ്രതികരിച്ചു.
ചെന്നൈയ്ക്കായി പരിശീലനത്തിലേര്‍പ്പെടുന്ന ധോണിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. വെടിക്കെട്ട് സിക്‌സുമായി താരം കളം നിറഞ്ഞിരിക്കുകയാണ്. ഒപ്പം ആരാധകരുടെ കമ്മന്റുകളും സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. ആറാം കിരീടം ലോഡിങ് എന്നാണ് ഒരാളുടെ പ്രതികരണം.