ഭിലായ്: മൂന്നു ഗുഡ്‌സ് ടെയിനുകള്‍ കൂട്ടിയിണക്കി സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വെ നിര്‍മ്മിച്ച രണ്ടു കിലോമീറ്റര്‍ നീളമുള്ള ടെയിനുമായി ഇന്ത്യന്‍ റെയില്‍വേ ചരിത്രത്തിലേയ്ക്ക്. ഛത്തീസ്ഗഡിലെ ഭിലായില്‍ നിന്നും കോര്‍ബയിലേയ്ക്കായിരുന്നു പരീക്ഷണ ഓട്ടം. 235 കിലോമീറ്ററോളം ദൂരമാണ് പരീക്ഷണ ഓട്ടത്തില്‍ ഈ ട്രെയിന്‍ സഞ്ചരിച്ചത്.
സിസ്ട്രിബ്യൂട്ടഡ് പവര്‍ കണ്‍ട്രോള്‍ സിസ്റ്റമാണ്(ഡി പി സി എസ്) ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. മുന്നിലെ ഡീസല്‍ ലോക്കോ എന്‍ജിന്‍ തന്നെയാണ് ഇത്രയും നീളമുള്ള ഈ ട്രെയിനിനെ നിയന്ത്രിക്കുന്നത്. ലോക്കോ പൈലറ്റ്, അസിസ്റ്റന്‍സ് ലോക്കോപൈലറ്റ്, ഡ്രൈവര്‍ ക്രൂ എന്നീ ഒരു സെറ്റ് ജീവനക്കാര്‍ മതി ഇത്രയും വലിയ ടെയിന്‍ നിയന്ത്രിക്കാന്‍. മാത്രമല്ല, ചെലവ് കുറവാണെന്നതും ഇതിന്റെ മേന്‍മയാണെന്നാണ് റെയില്‍വേ വിശദമാക്കുന്നത്.
700 മീറ്ററാണ് സാധാരണ ഗുഡ്‌സ് ടെയിനിന്റെ നീളം. 177 ചരക്ക് വാഗണുകളാണ് ഈ അനാകോണ്ട ട്രെയിനിലുള്ളത്. സാധാരണ ഗുഡ്‌സ് ട്രെയിന്‍ ഏഴുമണിക്കൂര്‍ കൊണ്ടാണ് ഈ ദൂരം പിന്നിടുന്നത്. എന്നാല്‍ അനാക്കോണ്ട ട്രെയിന്‍ ആറുമണിക്കൂര്‍ കൊണ്ട് ഈ ദൂരം പിന്നിട്ടുവെന്ന് സീനിയര്‍ ഡിവിഷണല്‍ ഓപ്പറേഷന്‍ മാനേജര്‍(റായ്പൂര്‍ ഡിവിഷന്‍) പ്രകാശ് ചന്ദ് ത്രിപാഠി പറയുന്നു.