ന്യൂഡല്‍ഹി: ട്രെയിനുകളിലെ ലേഡീസ് ഓണ്‍ലി കംപാര്‍ട്ടുമെന്റുകളുടെ സ്ഥാനം മധ്യഭാഗത്താക്കാനും, അതൊടോപ്പം വ്യത്യസ്ത നിറം നല്‍കാനും റെയില്‍വേയുടെ തീരുമാനം. 2018 സ്ത്രീ സുരക്ഷിത വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് റെയില്‍വെയുടെ പുതിയ നീക്കം.
ലേഡീസ് ഓണ്‍ലി കോച്ചുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ജനലുകള്‍ കമ്പിവലകൊണ്ട് മറച്ച് സുരക്ഷിതമാക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് പഠനം നടത്താന്‍ റെയില്‍വേ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. റെയില്‍വെ ബോര്‍ഡ് ചെയര്മാന് അശ്വനി ലോഹാനി അധ്യക്ഷനായ ഈ സമിതി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനങ്ങള്‍ സ്വീകരിച്ചത്
വിവിധ റെയില്‍വേ സോണുകളോട് ഈ വിഷയത്തിന്മേല് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലേഡീസ് ഒണ്‍ലി കോച്ചുകള്‍ക്ക് ഏത് നിറമാവും നല്‍കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കിലും ഇത് പിങ്ക് ആകാനാണ് സാധ്യതയെന്നാണ് സൂചന.