ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ആഡംബര ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകളില്‍ കുറവ് വരുത്തുന്നു. പാലസ് ഓഫ് വീല്‍സ്, ഗോള്‍ഡന്‍ ചാരിയറ്റ്, മഹാരാജ എക്‌സ്പ്രസ് എന്നിവയുടെ ടിക്കറ്റ് നിരക്കിലാണ് കുറവ് വരുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാന്‍ സാധിക്കുന്ന തരത്തില്‍ നിരക്കില്‍ 50 ശതമാനം വരെ ഇളവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സംസ്ഥാന ടൂറിസം വകുപ്പുകളും ഐആര്‍സിടിസി പോലുള്ള ഓഹരിയുടമകളുടെ തീരുമാനത്തിലുമാണ് നിരക്കിളവ്. പാലസ് ഓഫ് വീല്‍സ്, റോയല്‍ രാജസ്ഥാന്‍ എന്നീ രണ്ട് ആഡംബര സര്‍വീസുകളുടെ വരുമാനം യഥാക്രമം 24 ശതമാനവും 63 ശതമാനവും താഴ്ന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം.