indian raw agency head arrested in pakisthan

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ പിടിയിലായ വ്യക്തിക്ക് ഇന്ത്യയുമായി ബന്ധമൊന്നുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം. സര്‍ക്കാരുമായി ഇയാള്‍ക്ക് യാതൊരു ബന്ധവുമില്ല. നാവികസേനയില്‍നിന്നു വിരമിച്ചയാളാണ് അദ്ദേഹം. ഒരു രാജ്യത്തിന്റെയും പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് ഇന്ത്യ താല്‍പര്യപ്പെടുന്നില്ല. സമാധാനപരവും സുസ്ഥിരവുമായ പാക്കിസ്ഥാനാണ് എല്ലാവരുടെയും താല്‍പര്യമെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കറാച്ചിയിലും ബലൂചിസ്ഥാനിലും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്‌തെന്ന് ഇന്നലെയാണ് പാക്കിസ്ഥാന്‍ അറിയിച്ചത്. അറസ്റ്റിലായ കുല്‍ യാദവ് ഭൂഷണ്‍ ഇന്ത്യന്‍ നാവികസേനയില്‍ കമാന്‍ഡര്‍ റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥനാണെന്നും ഇപ്പോള്‍ റോയ്ക്ക് വേണ്ടി ജോലി ചെയ്യുകയാണെന്നും പാക്കിസ്ഥാന്‍ ആരോപിച്ചു. അനധികൃതമായി റോ ഓഫിസറെ പാക്കിസ്ഥാനിലെത്തിച്ചതില്‍ പാക്കിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി ഇന്ത്യന്‍ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ആശങ്കയും പ്രതിഷേധവുമറിയിച്ചു.

Top