ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച റോഡ്മാസ്റ്റര്‍ എലൈറ്റ് വിപണിയില്‍ പുറത്തിറങ്ങി. റോഡ്മാസ്റ്റര്‍ എലൈറ്റിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി)48 ലക്ഷം രൂപയാണ്. പ്രത്യേക ലിമിറ്റഡ് എഡിഷനാണ്. മൂന്നുറു റോഡ്മാസ്റ്റര്‍ എലൈറ്റുകള്‍ മാത്രമാണ് ഇന്ത്യയില്‍ എത്തുന്നത്.
ക്യാന്‍ഡി ബ്ലൂബ്ലാക് നിറമാണ് ലിമിറ്റഡ് എഡിഷന്‍ ക്രൂയിസറിന്റെ മുഖ്യാകര്‍ഷണം. 23 കാരറ്റ് സ്വര്‍ണം കൊണ്ടാണ് ഇന്ധനടാങ്കിലുള്ള ബാഡ്ജ്. 1811 സിസി തണ്ടര്‍ സ്‌ട്രോക്ക് 111 Vട്വിന്‍ എഞ്ചിനിലാണ് ഒരുക്കം. 161 Nm torque എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. മുന്നില്‍ 300 mm ഇരട്ട ഡിസ്‌കും പിന്നില്‍ 300 mm ഒറ്റ ഡിസ്‌കുമാണ് ബ്രേക്കിംഗിനായി നല്‍കിയിരിക്കുന്നത്. 16 ഇഞ്ച് അലോയ് വീലുകളാണ് മോഡലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.