മുംബൈ: രൂപയുടെ മൂല്യം 29 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. ഇന്നലത്തെ ക്ലോസിങ് നിലവാരമായ 68.05ല്‍നിന്ന് 15 പൈസകൂടി താഴ്ന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 68.20 ആയി.
മാസാവസാനമായതിനാല്‍ ഇറക്കുമതിക്കാരും ബാങ്കുകളും വന്‍തോതില്‍ ഡോളര്‍ വാങ്ങുന്നതാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. ഓഹരി വിപണിയിലെ നഷ്ടവും ഡോളറിന് ഡിമാന്‍ഡ് കൂടിയതുമാണ് രൂപയുടെ മൂല്യം വീണ്ടും ഇടിയാന്‍ ഇടയാക്കിയതെന്ന് ഫോറെക്‌സ് ഡീലര്‍മാര്‍ പറയുന്നു. 2013 ആഗസ്ത് 28ലെ നിലവാരമായ 68.80 ആണ് നിലവിലെ ഏറ്റവും താഴ്ന്നനില.