മുംബൈ:രൂപയുടെ മൂല്യം ഉയര്‍ന്നു. ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം മൂന്ന് മാസത്തെ ഉയര്‍ന്ന നിലാവരത്തിലെത്തി. തുടര്‍ച്ചയായ എട്ട് വ്യാപാര ദിനങ്ങളിലായാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.
അസംസ്‌കൃത എണ്ണ വില ബാരലിന് 60 ഡോളറിന് താഴെയായതോടെ കറന്റ് അക്കൗണ്ട് കമ്മിയും പണപ്പെരുപ്പവും നിയന്ത്രണത്തിലാകുമെന്നതിനാലാണ് രൂപയുടെ മൂല്യം ഉയര്‍ന്ന നിലവാരത്തിലെത്തിയത്.
രാവിലെ 9.13ലെ നിലവാരം നോക്കുമ്പോള്‍ വിനിമയമൂല്യം ഡോളറിനെതിരെ 70.39ലെത്തി. അതായത് ഒരു ഡോളറിന് 70.39 രൂപയാണ്.