Indian Rupee to remain volatile, trade in 67.15-68.05 vs US

കൊച്ചി: ഓഹരി വിപണികള്‍ നേട്ടം കുറിച്ചെങ്കിലും ഇന്നലെ ഇന്ത്യന്‍ റുപ്പി ഡോളറിനെതിരെ തളര്‍ന്നു. സെന്‍സെക്‌സ് 50 പോയിന്റ് മെച്ചപ്പെടുത്തി 24,485ലും നിഫ്റ്റി 13 പോയിന്റുയര്‍ന്ന് 7,436ലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.

എന്നാല്‍, കയറ്റുമതിക്കാര്‍ ഡോളര്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടിയതിനെ തുടര്‍ന്ന് രൂപ 20 പൈസയുടെ നഷ്ടം നേരിട്ടു. വ്യാപാരം പൂര്‍ത്തിയായപ്പോള്‍ 67.83ലാണ് രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ പത്തു പൈസ വരെ മുന്നേറിയ ശേഷമാണ് രൂപ തളര്‍ന്നത്.

Top