ഇന്ത്യന്‍ സ്മാര്‍ട്ഫോണ്‍ വിപണിയിലെ താരങ്ങള്‍; സാംസങ്ങും, ഷവോമിയും; ബജറ്റ് സൗഹൃദമായ 5ജി മോഡലുകള്‍

ന്ത്യന്‍ സ്മാര്‍ട്ഫോണ്‍ വിപണി കീഴടക്കി സാംസങ്, പുറകെ ഷവോമിയും. മാര്‍ക്കറ്റ് ഷെയറിന്റെ 18 ശതമാനവും ഇറക്കുമതിയില്‍ 7.9 യൂണിറ്റുകളുമാണ് സാംസങ്ങിനുള്ളത്. ഇറക്കുമതിയില്‍ 7.6 മില്ല്യണ്‍ യുണിറ്റുകളുമായി ഷവോമിയും, 7.2 മില്ല്യണ്‍ യൂണിറ്റുമായി ചൈനീസ് ബ്രാന്‍ഡായ വിവോയുമാണ് മൂന്നാം സ്ഥാനത്ത്. 5.8 മില്ല്യണ്‍ യൂണിറ്റ്, 4.4 മില്ല്യണ്‍ യൂണിറ്റുമായി റിയല്‍മിയും ഓപ്പോയുമാണ് നാലും അഞ്ചും സ്ഥാനത്ത് ഉള്ളത്.

ബജറ്റ് സൗഹൃദമായ 5ജി മോഡലുകള്‍ പുറത്തിറക്കിയതാണ് സാംസങ്ങിനും, ഷവോമിയ്ക്കും നേട്ടമായത്. 5ജി മോഡലുകളിലെ എന്‍ട്രി ലെവല്‍ സെഗ്മെന്റുകള്‍ക്ക് വലിയ രീതിയിലുള്ള ആവശ്യക്കാരാണുള്ളത്. പ്രീമിയം മോഡലുകളായ സാംസങ്ങിന്റെ എസ്23 സീരിസുകളും ആപ്പിളിന്റെ ഐഫോണ്‍ 14, 13 മോഡലുകളും ഫെസ്റ്റിവല്‍ വില്‍പ്പനയില്‍ ആകര്‍ഷണീയമായ വിലയില്‍ ലഭിച്ചത് വിപണിയെ ഉണര്‍ത്തിയിട്ടുണ്ട്.

ഈ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ ഇന്ത്യയില്‍ 43 ദശലക്ഷം ഇറക്കുമതിയാണുണ്ടായിട്ടുള്ളത്. ഇത് വിപണി തിരിച്ചുപിടിക്കുന്നുവെന്ന സൂചന നല്‍കുന്നുണ്ടെങ്കിലും വര്‍ഷാവര്‍ഷം മൂന്നു ശതമാനം വരെ ഇടിവുണ്ടാകാറുണ്ട്. ഈ പാദവര്‍ഷത്തില്‍ ഉപയോക്താക്കള്‍ പുതുതായി പുറത്തിറങ്ങുന്ന മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കൂടിയതും കൂടുതല്‍ പണം ചെലവഴിക്കുന്നതായുമാണ് മനസിലാക്കാന്‍ കഴിയുക.

Top