നിയന്ത്രണരേഖയില്‍ പാക്ക് ഷെല്ലാക്രമണം; ഇന്ത്യന്‍ സൈനികന് വീരമൃത്യു

ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ പാക്ക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു. രജൗരിജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് പാക്ക് ഷെല്ലാക്രമണം നടന്നത്. ജൂണ്‍ 5 ന് ശേഷം നിയന്ത്രണ രേഖയില്‍ മരിക്കുന്ന നാലാമത്തെ സൈനികനാണിദ്ദേഹം.

പൂഞ്ച്, കൃഷ്ണഘട്ട് മേഖലയിലും പാക്ക് ഷെല്ലാക്രമണം നടത്തി.പുലര്‍ച്ചേ മൂന്നരയോടെയാണ് പാകിസ്ഥാന്‍ അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെ വെടിവച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു.

ഈ വര്‍ഷം ജൂണ്‍ വരെ ഇതിനോടകം രണ്ടായിരത്തിലേറെ തവണ പാകിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി നേരത്തെ സൈന്യം അറിയിച്ചിരുന്നു.

അതേസമയം കശ്മീരില്‍ അനന്തനാഗില്‍ തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചു. വെരിനാഗ് കരപാനിലെ വനമേഖലയില്‍ വച്ചാണ് തീവ്രവാദികളും സുരക്ഷാ സേനകളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.

Top