ശ്രീനഗര്‍: ജമ്മു-കാശ്മീരില്‍ ഏറ്റുമുട്ടലിനിടെ സൈന്യം മൂന്നു ഭീകരരെ വധിച്ചു. സൈനിക നടപടിക്കെതിരെയുണ്ടായ പ്രതിഷേധത്തിനു നേരെ പൊലീസ് നടത്തിയ വെടിവെയ്പ്പില്‍ ഒരു ഗ്രാമീണന് കൊല്ലപ്പെടുകയും ചെയ്തു. ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാനും, ഫോട്ടോഗ്രാഫര്‍മാര്‍ക്കും പരുക്കേറ്റു.
ശനിയാഴ്ച ശ്രീനഗര്‍ ജില്ലയില്‍ സഫ കഡാലിലെ തബേല ചട്ടാബാലില് ആയിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരര്‍ ഒളിച്ചിരിക്കുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഭീകരരെ കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. തുടര്‍ന്ന് ശ്രീനഗറില്‍ മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ചിരുന്നു. പുല്‍വാമയില്‍ തീവ്രവാദിയുടെ വെടിയേറ്റ് പൊലീസുകാരന് പരുക്കേറ്റിരുന്നു. സ്പെഷല്‍ പൊലീസ് ഓഫീസര്‍ ഷൗക്കത്ത് അഹമ്മദ് ദറിനാണ് വെടിയേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.