കൗണ്ടി ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര അടുത്ത മാസം ആരംഭിക്കാനിരിക്കെ ഇംഗ്ലണ്ടിലെ സാഹചര്യം കൂടുതല്‍ മനസിലാക്കുന്നതിനായി കൗണ്ടില്‍ സറേക്കായി അശ്വിന്‍ ഇറങ്ങിയത്. മത്സരത്തിന്റെ ആദ്യ ദിനം ഒരു വിക്കറ്റും സറേക്കായി അശ്വിന്‍ വീഴ്ത്തി.
മത്സരത്തിലെ ആദ്യ ഓവര്‍ എറിഞ്ഞത് അശ്വിനായിരുന്നു. 11 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു സ്പിന്നര്‍ കൗണ്ടി ക്രിക്കറ്റില്‍ ആദ്യ ഓവര്‍ എറിയുന്നത്. ഇതിന് മുന്‍പ് 2010ല്‍ ന്യൂസിലന്റിന്റെ ജീതന്‍ പട്ടേല്‍ ഈ നേട്ടത്തിലെത്തിയിരുന്നു.
ആദ്യ ദിനം 28 ഓവര്‍ പന്തെറിഞ്ഞ അശ്വിന്‍ അഞ്ച് മെയ്ഡനടക്കം 70 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് താരം വീഴ്ത്തിയത്. സോമര്‍സെറ്റിന്റെ മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ടോം ലമോന്‍ബിയെ (42) ക്ലീന്‍ബൗള്‍ഡ് ചെയ്താണ് അശ്വിന്‍ കൗണ്ടിയില്‍ തന്റെ ആദ്യ വിക്കറ്റ് നേട്ടം ആഘോഷിച്ചത്. അതേസമയം, അശ്വിന്‍ കൗണ്ടി കളിക്കുന്നത് ഇന്ത്യക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.