ഓക്ക്‌ലന്‍ഡ്: കുല്‍ദീപ് യാദവിന് ക്രിക്കറ്റ് കഴിഞ്ഞാല്‍ ഏറെയിഷ്ടം ക്യാമറയോടായണ്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി-20യില്‍ ടീമില്‍ ഇടം നേടാതെ ഡ്രസിംങ് റൂമിലിരിക്കുമ്പോഴാണ് പുള്ളി ക്യാമറിയില്‍ ഒരു കൈ നോക്കിയത്.
ഒന്നും നോക്കിയില്ല, മത്സരം ലൈവ് ആയി സംപ്രേഷണം ചെയ്യുന്ന ക്യാമറാമാന്റെ അടുത്തെത്തി ക്യാമറയില്‍ അല്‍പ നേരം ഷൂട്ട് ചെയ്തു.എന്നാല്‍ ഈ സമയം യഥാര്‍ത്ഥ ക്യാമറാമാന്‍ ഈ ചിത്രം മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.
Meet Mr. @imkuldeep18!
FULL TIME Bowler!
PART TIME Cameraman! ?#INDvNZ #NZvIND #IndVsNZ #NZvsIND pic.twitter.com/g9IUrFTrWD— BlueCap ?? (@IndianzCricket) February 9, 2019
ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള രണ്ടാം ട്വന്റി-20യ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം വൈറലാകുകയും ചെയ്തു. ആദ്യ ട്വന്റി-20യിലും ഇടം നേടാതിരുന്ന കുല്‍ദീപ് പിന്നെ എന്തു ചെയ്യാനാണ് എന്ന് ആരാധകര്‍ തമാശയോടെ പറയുന്നു.
തത്സമയം സംപ്രേഷണം ചെയ്യുന്ന മത്സരത്തില്‍ ന്യൂസീലന്‍ഡ് ഇന്നിങ്‌സിലെ 15,16 ഓവറുകളിലാണ് ഇന്ത്യന്‍ സ്പിന്നര്‍ ക്യാമറയ്ക്ക് പിന്നിലെത്തിയത്. ഇതിനിടെ കമന്റേറ്റര്‍മാര്‍ കുല്‍ദീപിനോട് കളിയെക്കുറിച്ച് അഭിപ്രായം ആരാഞ്ഞു. യുസ്‌വേന്ദ്ര ചാഹല് പന്ത് എറിയാനെത്തിയപ്പോള്‍ എങ്ങനെ ബൗള്‍ ചെയ്യുന്നതാണ് ഉചിതം എന്നായിരുന്നു കമന്റേറ്ററുടെ ചോദ്യം. വിക്കറ്റ് റ്റു വിക്കറ്റ് എന്ന് കുല്‍ദീപ് മറുപടിയും നല്‍കി.