മുംബൈ : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ വിരാട് കോലി, ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍ എന്നിവരെല്ലാം ഇടംനേടി. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
രാഹുലിനെ കൂടാതെ കെ.എസ് ഭരതും ധ്രുവ് ജുറെലുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. ജുറെലിന് ഇതാദ്യമായാണ് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുന്നത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കിടെ സമ്മര്‍ദത്തെ തുടര്‍ന്ന് അവധി ആവശ്യപ്പെട്ട ഇഷാന്‍ കിഷന് പകരമാണ് ജുറെലിനെ ടീമിലേക്ക് പരിഗണിച്ചത്. ആവേശ് ഖാനും ആദ്യമായി ടെസ്റ്റ് ടീമിലേക്ക് വിളിയെത്തി. ജസ്പ്രീത് ബുംറയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.
ജനുവരി 25-നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഹൈദരാബാദിലാണ് ആദ്യ ടെസ്റ്റ്. ഫെബരുവരി രണ്ടിന് വിശാഖപട്ടണത്ത് രണ്ടാം മത്സരം.
🚨 NEWS 🚨#TeamIndia‘s squad for the first two Tests against England announced 🔽
Rohit Sharma (C ), S Gill, Y Jaiswal, Virat Kohli, S Iyer, KL Rahul (wk), KS Bharat (wk), Dhruv Jurel (wk), R Ashwin, R Jadeja, Axar Patel, Kuldeep Yadav, Mohd. Siraj, Mukesh Kumar, Jasprit…
— BCCI (@BCCI) January 12, 2024
ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍, കെ.എസ് ഭരത്, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ, ആവേശ് ഖാന്‍.