ഇന്ത്യൻ ഓഹരി വിപണി; 2024 മുതൽ 2026 വരെ 6.5 ശതമാനത്തിന്റെ സാമ്പത്തിക വളർച്ച പ്രതീക്ഷിക്കുന്നു

ന്ത്യൻ ഓഹരി വിപണിയിൽ വിശാല ഓഹരി സൂചികയായ നിഫ്റ്റി 500 23 വർഷത്തിനിടെ 13.6 ശതമാനമെന്ന മാന്യമായ മൊത്ത ലാഭം നൽകി. ഈ കണക്കുപ്രകാരം 2000 ഡിസംമ്പറിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോൾ 21 ലക്ഷമായി ഉയർന്നിട്ടുണ്ടാകും. സമീപകാലയളവിൽ നേരിയ തിരുത്തിലിനും വിപണി സാക്ഷ്യം വഹിച്ചു. 2024 സാമ്പത്തിക വർഷം മുതൽ 2026 സാമ്പത്തിക വർഷം വരെ ഓരോ വർഷവും മുൻ വർഷത്തെയപേക്ഷിച്ച് 6.5 ശതമാനത്തിന്റെ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ആഗോള ബിസിനസിനായി ആഭ്യന്തര വിപണി തുറന്നപ്പോൾ, ഉയരുന്ന വികസ്വര വിപണി എന്ന പ്രതിച്ഛായയായിരുന്നു ഇന്ത്യയ്ക്ക്. പുതിയ സാമ്പത്തിക വ്യവസ്ഥയിലേക്കുള്ള അടിസ്ഥാന ഘടകങ്ങൾ എന്നനിലയിൽ റോഡുകൾ, വൈദ്യുതി, നവീനമായ കെട്ടിടങ്ങൾ എന്നിവയ്ക്കാണ് ഊന്നൽ നൽകിയത്. പ്രധാനമായും ആഭ്യന്തര ഡിമാന്റിനെ ആശ്രയിക്കുന്ന, ആഗോള അവസരങ്ങൾ പെട്ടെന്ന് സ്വാംശീകരിക്കാത്ത, കൂറ്റൻ സമ്പദ്‌വ്യവസ്ഥ എന്ന നിലയിലാണ് തുടക്കത്തിൽ ചിത്രീകരിക്കപ്പെട്ടത്.

ഈ കാലയളവിൽ കാഴ്ചപ്പാട് മാറുകയും ഭാവിയിൽ ആഗോള ഉത്പാദന കേന്ദ്രമാകാനിരിക്കുന്ന സമ്പദവ്യവസ്ഥ എന്നനിലയിൽ തിരിച്ചറിയപ്പെടുകയും ചെയ്തിട്ടുണ്ട്. ഡിജിറ്റൽ, പുനർ നവീകരണം, ഇലക്ട്രോണിക്സ്, ടെക്നോളജി, ഫാർമ, കെമിക്കൽ മേഖലകളിൽ പലമടങ്ങായ കുതിപ്പാണു നടന്നത്. സർക്കാർ ചിലവുകളുടെ കാര്യക്ഷമമായ വളർച്ച ഗ്രാമീണ, ആഭ്യന്തര ഡിമാന്റിൽ കുതിപ്പു സൃഷ്ടിച്ചുകൊണ്ടിരിക്കയാണ്.

Top