യുഎസ്സില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് അക്രമികളില്‍ നിന്ന് ക്രൂരമര്‍ദ്ദനം

ലണ്ടന്‍: യുഎസ്സില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് അക്രമികളില്‍ നിന്ന് ക്രൂരമര്‍ദ്ദനമേല്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മസാഹിര്‍ അലിക്കാണ് അജ്ഞാതരായ മോഷ്ടാക്കളില്‍ നിന്ന് മര്‍ദ്ദനമേറ്റത്. ഷിക്കാഗോയിലെ നോര്‍ത്ത് കാംപ്‌ബെല്ലില്‍ ഇന്നലെ രാത്രി ആണ് സംഭവം ഉണ്ടായത്. ഭക്ഷണം വാങ്ങി വീട്ടിലേക്ക് മടങ്ങവേ ആണ് വഴിയരികില്‍ പതുങ്ങി നിന്ന ഒരു സംഘം അക്രമികള്‍ സയ്യിദിനെ ആക്രമിച്ചത്. അക്രമത്തില്‍ സയ്യിദിന്റെ മൂക്കിന് കാര്യമായ പരിക്കേറ്റിട്ടുണ്ട്. മോഷണശ്രമം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തില്‍ ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ടിട്ടുണ്ട്. എല്ലാ സഹായവും സയ്യിദിനും കുടുംബത്തിനും ഉറപ്പ് നല്‍കി എന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി.ഇന്ത്യാന വെസ്ലി സര്‍വകലാശാലയിലെ മാസ്റ്റേഴ്സ് വിദ്യാര്‍ത്ഥി ആണ് സയ്യിദ്. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

Top