ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കാനഡയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

suicide

ടൊറാന്റോ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചാബ് സ്വദേശിയായ വിശാല്‍ ശര്‍മ്മയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പഞ്ചാബിലെ നിബ്ബ സ്വദേശിയാണ് വിശാല്‍.

ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കാനായാണ് വിശാല്‍ ഇവിടെ എത്തിയത്. വീടിന് സമീപത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കനേഡിയന്‍ പൊലീസ് അറിയിച്ചു. കേസ് അന്വേഷിച്ച് വരികയാണെന്നും മൂന്ന് ദിവസത്തിനുള്ളില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്നും പൊലീസ് പറഞ്ഞു.

അതേ സമയം വിശാലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ആത്മഹത്യ ചെയ്യാന്‍ മാത്രം ദു:ഖം വിശാലിനുള്ളതായി അറിവില്ലെന്നും ആത്മഹത്യ ചെയ്യാന്‍ വീടിന് പുറത്ത് പോയത് എന്തിനാണെന്നും വിശാലിന്റെ അമ്മാവന്‍ സംശയം പ്രകടിപ്പിച്ചു.

Top