സിംഗപ്പൂർ: സിംഗപ്പൂരിൽ യുവതിയെ ലൈംഗീകമായി ഉപദ്രവിക്കാൻ ശ്രമിച്ച ഇന്ത്യൻ വിദ്യാർത്ഥിക്ക് 5 മാസത്തെ ജയിൽ ശിക്ഷ വിധിച്ചു.
27 കാരനായ രവി കുമാറിനാണ് യുവതിക്കെതിരെ പീഡന ശ്രമം നടത്തിയതിന് ജയിൽ ശിക്ഷ ലഭിച്ചത്.
കഴിഞ്ഞ വർഷം സെപ്തംബർ 9നായിരുന്നു സംഭവം.
കൂട്ടുകാരുമൊത്ത് മദ്യപിച്ചിരുന്ന രവി കുമാർ യുവതിയോട് അപമര്യദയായി പെരുമാറാൻ ശ്രമിക്കുകയായിരുന്നു.
ബഹളം വച്ച യുവതി പിന്നീട് പോലീസിനെ അറിയിക്കുകയും തുടർന്ന് രവികുമാറിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു