സിംഗപ്പൂര്‍: സിംഗപ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതിന് ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിയ്ക്ക് 10 മാസം തടവ്.
ഹരികുമാര്‍ അന്‍പളകന്‍ എന്ന 25 കാരനാണ് അറസ്റ്റിലായത്.
പണം വാഗ്ദാനം ചെയ്ത് 14-കാരിയെ ലൈംഗികമായി ഇയാള്‍ ചൂഷണം ചെയ്യുകയായിരുന്നു.
പെണ്‍കുട്ടി സോഷ്യല്‍മീഡിയ വഴി മൊബൈല്‍ ഫോണ്‍ വേണമെന്ന കാര്യം ഹരികുമാറിനെ അറിയിച്ചെന്നും, ഇത് അംഗീകരിച്ച് ഹരികുമാര്‍ തിരിച്ച് എന്തു നല്കുമെന്ന് ചോദിച്ചെന്നും, പെണ്‍കുട്ടി സ്വമേധയാ ലൈംഗികമായി ഉപയോഗിച്ചു കൊള്ളാന്‍ പറയുകയായിരുന്നുവെന്നും കണ്ടെത്തി. 70 ഡോളറിനായിരുന്നു എല്ലാം സമ്മതിച്ചത്.
സിംഗപ്പൂരിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് പണം നല്‍കാം എന്ന് പറഞ്ഞെങ്കിലും, ഇയാള്‍ പണം നല്കാതെ മുങ്ങുകയായിരുന്നു.
പിന്നീട് ഇയാളെ അറസ്റ്റു ചെയ്യുകയും, ഇരുവരും തമ്മിലുള്ള മെസ്സേജുകള്‍ പൊലീസ് പരിശോധിക്കുകയും ചെയ്തു.
പെണ്‍കുട്ടിയെ സഹായിക്കുന്നതിന് 70 സിംഗപൂര്‍ ഡോളര്‍ നല്‍കിയിരുന്നെന്നും എന്നാല്‍ താന്‍ പെണ്‍കുട്ടിയുമായി ലൈംഗികബന്ധം പുലര്‍ത്തിയിട്ടില്ലെന്നും ഹരികുമാര്‍ കോടതിയില്‍ നേരത്തെ പറഞ്ഞിരുന്നു.
എന്നാല്‍ ഈ വാദം തെറ്റാണെന്ന് ഇരുവരും തമ്മിലുള്ള മെസ്സേജുകളില്‍ നിന്നും വ്യക്തമാവുകയായിരുന്നു.