ഹൈദരാബാദ് സ്വദേശിയായ വിദ്യാര്‍ഥി ന്യൂസിലാന്‍ഡില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

വെല്ലിംഗ്ടൺ : ഹൈദരാബാദ് സ്വദേശിയായ വിദ്യാര്‍ഥി ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു.

സയിദ് അബ്ദുള്‍ റഹീം ഫഹദ്(29) ആണ് അപകടത്തിൽ കൊല്ലപ്പെട്ടത്.

അബ്ദുള്‍ റഹീമിന്റെ കാറില്‍ ട്രാഫിക് സിഗ്നല്‍ തെറ്റിച്ച്‌ മറ്റൊരു കാർ വന്നിടിച്ചു. ഈ കാറിന്റെ ഡ്രൈവർ മദ്യലഹരിയിലായിരുന്നു. സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ സയിദ് മരണപ്പെടുകയായിരുന്നു.

പഠനത്തിനൊപ്പം ഡ്രൈവറായും അബ്ദുള്‍ റഷീദ് ജോലി ചെയ്തിരുന്നു. ജോലിയുടെ ഭാഗമായി സഞ്ചരിക്കുമ്പോഴായിരുന്നു അമിത വേഗത്തില്‍ സിഗ്നല്‍ മറികടന്നെത്തിയ കാര്‍ റഷീദിന്റെ കാറില്‍ ഇടിച്ചു കയറിയത്.

അബ്ദുള്‍ റഷീദിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കൾ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ എംബസിയിൽ നിന്നും സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.

ഹൈദരബാദിലെ ചഞ്ചല്‍ഗുഡ മേഖലയിലാണ് അബ്ദുള്‍ റഷീദിന്റെ കുടുംബം താമസിക്കുന്നത്. തെലുങ്കാന ബിജെപി പ്രസിഡന്റ് കെ. ലക്ഷ്മണനും സുഷമ സ്വരാജിനോട് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.

Top