പുതിയ പരിശീലകനെ തേടി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിനുണ്ടായ തോല്‍വിയില്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ സ്ഥാനമൊഴിഞ്ഞതോടെയാണ് അധികൃതര്‍ പുതിയ പരിശീലകനെ തേടുന്നത്. ആല്‍ബര്‍ട്ട് റോക്കയടക്കമുള്ളവരുടെ പേരുകള്‍ ചര്‍ച്ചയ്ക്ക് വരുന്നതിനിടെ പ്രധാന നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് ഇതിഹാസതാരം ഐ.എം.വിജയന്‍.
പുതിയ പരിശീലകനായി ഇന്ത്യക്കാരന് തന്നെ പ്രധാന പരിഗണന നല്‍കണമെന്നാണ് ഐഎം വിജയന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ യോഗ്യരായ ഒട്ടേറെ പരിശീലകരുണ്ട്, ഇനി അവര്‍ക്ക് ഒരവസരം നല്‍കണമെന്നും സെയിദ് നെയ്മുദീനും സുഖ്‌വീന്ദര്‍ സിങ്ങും പരിശീലകരായിരുന്നപ്പോള്‍ ഇന്ത്യ മികച്ച പ്രകടനങ്ങള്‍ നടത്തിയിരുന്നുവെന്നും, ഇന്ത്യന്‍ പരിശീലകര്‍ക്ക് കളിക്കാരെ നന്നായി മനസിലാക്കാന്‍ സാധിക്കുമെന്നും, ഐ.എം.വിജയന്‍ പറയുന്നു.
മലയാളി താരങ്ങളായ അനസ് പരിക്കേറ്റ് പുറത്തായതും, രണ്ടാം പകുതിയില്‍ ആഷിഖിനെ പിന്‍വലിച്ചതുമാണ് ബഹ്‌റിനെതിരെ ഇന്ത്യ പരാജയപ്പെടാന്‍ ഏറ്റവുമധികം കാരണമായത്. ഇന്ത്യ സമനില മാത്രം മുന്നില്‍ കണ്ടാണോ കളിച്ചതെന്നറിയല്ല, എന്നാല്‍ വളരെ മോശം പ്രകടനമായിരുന്നു ടീം നടത്തിയതെന്നും, ഇതിഹാസ താരം കൂട്ടിച്ചേര്‍ത്തു